ഇറാനുമായുള്ള സംഘർഷം : പെൻ്റഗണിൽ അമേരിക്കൻ-ഇസ്രായേൽ സൈനിക മേധാവികൾ രഹസ്യ കൂടിക്കാഴ്ച നടത്തി 

 

 പശ്ചിമേഷ്യയിൽ ഇറാനുമായുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെ അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ പെൻ്റഗണിൽ അതീവ രഹസ്യ കൂടിക്കാഴ്ച നടത്തി.

യുഎസ് ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്‌നും ഇസ്രായേൽ സൈനിക മേധാവി ഇയാൽ സമീറും തമ്മിലാണ് ചർച്ച നടന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇറാൻ നടത്തുന്ന നീക്കങ്ങൾക്ക് മറുപടി നൽകുന്നതിനുള്ള സുരക്ഷാ തന്ത്രങ്ങൾ രൂപീകരിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.