ഇറാൻ നേതൃത്വത്തെ വധിച്ചത് അതിരുകടന്നുപോയി, ചർച്ച നടത്താൻ ഇപ്പോൾ ആരുമില്ലാതായി : ഡൊണാൾഡ് ട്രംപ്

ഇറാൻ്റെ ഉന്നത രാഷ്ട്രീയ-സൈനിക നേതൃത്വത്തെ ലക്ഷ്യമിട്ട് യു.എസ് നടത്തിയ വ്യോമാക്രമണങ്ങൾ പരിധിവിട്ടുപോയെന്ന് സമ്മതിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ തെഹ്റാനിൽ ആരുമായി ചർച്ച നടത്തണമെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം നേതൃശൂന്യത ഉണ്ടായതായും ഒഹായോയിലെ യങ്സ്ടൗണിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു.
 

വാഷിംഗ്‌ടൺ: ഇറാൻ്റെ ഉന്നത രാഷ്ട്രീയ-സൈനിക നേതൃത്വത്തെ ലക്ഷ്യമിട്ട് യു.എസ് നടത്തിയ വ്യോമാക്രമണങ്ങൾ പരിധിവിട്ടുപോയെന്ന് സമ്മതിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ തെഹ്റാനിൽ ആരുമായി ചർച്ച നടത്തണമെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം നേതൃശൂന്യത ഉണ്ടായതായും ഒഹായോയിലെ യങ്സ്ടൗണിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു.

യു.എസ് സൈനിക നടപടികൾ ഇറാൻ നേതൃത്വത്തിന്റെ്റെ തീരുമാനമെടുക്കാനുള്ള ഘടനയെ തകിടം മറിച്ചുവെന്ന് ട്രംപ് തുറന്നുസമ്മതിച്ചു. 'സത്യം പറഞ്ഞാൽ, ഇറാൻ നേതാക്കൾക്ക് നേരെ ഞങ്ങൾ നടത്തിയ ആക്രമണങ്ങൾ ഒരുപക്ഷേ അതിരുകടന്നുപോയിട്ടുണ്ടാകാം. ഇപ്പോൾ അവിടെ ആരുമായാണ് ചർച്ച നടത്തേണ്ടതെന്ന് കണ്ടെത്താൻ ഞങ്ങൾ വല്ലാതെ ബുദ്ധിമുട്ടുകയാണ്. ലെവൽ ഒന്നിൽ ഞങ്ങൾക്ക് നിർത്താമായിരുന്നു; എന്നാൽ ലെവൽ രണ്ടും രണ്ടരയും ഒരുപക്ഷേ അല്പം കൂടിപ്പോയി, ട്രംപ് റാലിയിൽ പറഞ്ഞു.