ആക്രമിച്ചാൽ തിരിച്ചടിക്കും, അമെരിക്ക കീഴടങ്ങണം; മുന്നറിയിപ്പ് നൽകി ഇറാൻ
അമെരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇറാൻ. ആക്രമിച്ചാൽ തങ്ങൾ തിരിച്ചടിക്കുമെന്നും അമെരിക്ക കീഴടങ്ങണമെന്നുമാണ് ഇറാൻ പറയുന്നത്. മേഖലയിലെ ക്രമം ഇനി മുതൽ ഇറാൻ തീരുമാനിക്കുമെന്ന് പാർലമെന്‍റ് ദേശീയ സുരക്ഷ കമ്മിഷൻ മേധാവി പറഞ്ഞു. ഇറാനെതിരേ വ‍്യാപാര ബന്ധം പുലർത്തുന്ന രാജ‍്യങ്ങൾക്കെതിരേ സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ‍്യാപിച്ചിരുന്നു.
Aug 20, 2026, 17:11 IST
ടെഹ്റാൻ: അമെരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇറാൻ. ആക്രമിച്ചാൽ തങ്ങൾ തിരിച്ചടിക്കുമെന്നും അമെരിക്ക കീഴടങ്ങണമെന്നുമാണ് ഇറാൻ പറയുന്നത്. മേഖലയിലെ ക്രമം ഇനി മുതൽ ഇറാൻ തീരുമാനിക്കുമെന്ന് പാർലമെന്‍റ് ദേശീയ സുരക്ഷ കമ്മിഷൻ മേധാവി പറഞ്ഞു. ഇറാനെതിരേ വ‍്യാപാര ബന്ധം പുലർത്തുന്ന രാജ‍്യങ്ങൾക്കെതിരേ സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ‍്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍റെ മുന്നറിയിപ്പ്.
വർധിച്ചുവരുന്ന ആഭ‍്യന്തര സാമ്പത്തിക വെല്ലുവിളികളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ട്രംപിന്‍റെ ശ്രമമാണിതെന്ന് ഇറാൻ വിദേശകാര‍്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്സിൽ കുറിച്ചു. അമെരിക്കയുടെ സാമ്പത്തിക ഭീകരവാദം ആഗോളസമ്പദ്‌വ‍്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.