ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍
ഈ കൊടും കുറ്റകൃത്യത്തിന് പകരം ചോദിക്കാതെ പോകില്ലെന്നും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി അമേരിക്കയ്ക്ക് നല്‍കുമെന്നും ഇറാനിയന്‍ ഭരണകൂടം പ്രസ്താവനയിലൂടെ വ്യക്തമാക്കി
Mar 1, 2026, 10:36 IST
അമേരിക്കയേയും ഇസ്രയേലിനേയും ലക്ഷ്യംവച്ചാണ് ഭീഷണി.
പരമോന്നത നേതാ ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍. ഇസ്ലാമിക് റിപ്പബ്ലികിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഈ ആക്രമണത്തിനുള്ള തിരിച്ചടി ഏത് നിമിഷവും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡുകളുടെ മുന്നറിയിപ്പ്. അമേരിക്കയേയും ഇസ്രയേലിനേയും ലക്ഷ്യംവച്ചാണ് ഭീഷണി.
ഈ കൊടും കുറ്റകൃത്യത്തിന് പകരം ചോദിക്കാതെ പോകില്ലെന്നും ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി അമേരിക്കയ്ക്ക് നല്‍കുമെന്നും ഇറാനിയന്‍ ഭരണകൂടം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇറാനെ അടിച്ചമര്‍ത്താനുള്ള ലോക രാജ്യങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഉടന്‍ ആരംഭിക്കുമെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയിലൂടെ അറിയിച്ചു.