യുഎസ് പോർവിമാനം വെടിവച്ചുവീഴ്ത്തിയതായി ഇറാൻ

 

 പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമാവുകയാണ്. യുഎസിന്റെ പോർവിമാനമായ എഫ് 15ഇ വെടിവച്ചുവീഴ്ത്തിയതായി ഇറാൻ റവല്യൂഷണറി ഗാർഡ്. തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ യുഎസ് പോർവിമാനം വെടിവച്ചുവീഴ്ത്തിയെന്നാണ് തസ്‌നിം വാർത്താ ഏജൻസി റിപോർട്ട് ചെയ്തത്. 

ഇരട്ട സീറ്റ് പോർവിമാനമാണ് ഇറാൻ സേന ലക്ഷ്യംവച്ചു വീഴ്ത്തിയതെന്ന് റിപോർട്ടിൽ പറയുന്നു. അതേസമയം യുഎസ് വാർത്ത നിഷേധിക്കുകയാണ്.