ഇറാൻ നിങ്ങളുടെ പൊള്ളയായ ഭീഷണികളെ ഭയപ്പെടുന്നില്ല, നിങ്ങളേക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിയില്ല ; ട്രംപിൻറെ ഭീഷണിക്ക് തിരിച്ചടിച്ച് ഇറാൻ
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻറെ ഭീഷണിക്ക് തിരിച്ചടിച്ച് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറി അലി ലാരിജാനി രംഗത്തെത്തി. ഇറാൻ നിങ്ങളുടെ പൊള്ളയായ ഭീഷണികളെ ഭയപ്പെടുന്നില്ല. നിങ്ങളേക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിയില്ല. ഇല്ലാതാക്കപ്പെടാതിരിക്കാൻ സ്വയം ശ്രദ്ധിക്കുക' അദ്ദേഹം എക്സിലൂടെ ട്രംപിന് മറുപടി നൽകി. ഹോർമുസ് കടലിടുക്ക് ഒന്നുകിൽ എല്ലാവർക്കും സമാധാനത്തിൻ്റെയും സമൃദ്ധിയുടെയും കടലിടുക്കായിരിക്കും അല്ലെങ്കിൽ യുദ്ധക്കൊതിയന്മാർക്ക് പരാജയത്തിന്റെയും കഷ്‌ടപ്പാടിന്റെയും കടലിടുക്കായിരിക്കുമെന്നും ലാരിജാനി പറഞ്ഞു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണയുടെ ഒഴുക്ക് തടയുന്ന തരത്തിൽ ഇറാൻ എന്തെങ്കിലും ചെയ്‌താൽ ഇപ്പോഴുള്ളതിനേക്കാൾ ഇരുപത് മടങ്ങ് ശക്തിയോടെ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി മുഴക്കിയിരുന്നു.