ഹോര്‍മുസ് കടലിടുക്കില്‍ ഫീസ് ഈടാക്കാന്‍ തീരുമാനിച്ച് ഇറാന്‍

സര്‍വീസ് ചാര്‍ജ് എന്ന നിലയിലാണ് പണം ഈടാക്കുകയെന്നും വിശദീകരണമുണ്ട്.

 

ഇറാനി റിയാലിലോ ഇറാന്‍ നിശ്ചയിക്കുന്ന കറന്‍സിയിലോ ഫീസ് ഈടാക്കുമെന്നാണ് പ്രഖ്യാപനം. 

അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ ഫീസ് ഈടാക്കാന്‍ തീരുമാനിച്ച് ഇറാന്‍. ഇറാന്‍ പാര്‍ലമെന്റിന്റെയടക്കമുള്ള തീരുമാനത്തിന് ഇറാന്‍ ദേശീയ സുരക്ഷ കമ്മീഷന്‍ അംഗീകാരം നല്‍കി. ഇറാനി റിയാലിലോ ഇറാന്‍ നിശ്ചയിക്കുന്ന കറന്‍സിയിലോ ഫീസ് ഈടാക്കുമെന്നാണ് പ്രഖ്യാപനം. 

സര്‍വീസ് ചാര്‍ജ് എന്ന നിലയിലാണ് പണം ഈടാക്കുകയെന്നും വിശദീകരണമുണ്ട്. ഹോര്‍മുസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ പണം നല്‍കണമെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്. 

അതേസമയം ഇറാന്‍ - അമേരിക്ക യുദ്ധത്തില്‍ സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി പാകിസ്ഥാന്‍ സേന മേധാവി അസീം മുനീര്‍ ഇറാനിലെത്തും. പാക് സേന മേധാവി എത്തുന്ന കാര്യം ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തു.