അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുമായുള്ള ബന്ധം മുറിക്കാന്‍ ഇറാന്‍ ; പരിശോധനകള്‍ക്ക് ഇനി ഇറാന്റെ അനുമതി വേണം

അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവ സംവിധാനങ്ങള്‍ക്ക് കാര്യമായ കേടുപാടുകളുണ്ടായില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ട്രംപിനെ പിന്തുണച്ച് നെതന്യാഹു എത്തി.

 

അന്താരാഷ്ട്ര വേദികളില്‍ ഇസ്രയേലിനും അമേരിക്കക്കും എതിരായ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുകയാണ് ഇറാന്‍.

അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന് പാര്‍ലമെന്റിന്റെ അനുമതി. ഇതോടെ പരിശോധനകള്‍ക്ക് ഇനി ഇറാന്റെ അനുമതി വേണ്ടി വരും. ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ വര്‍ഷങ്ങള്‍ പുറകോട്ടടിച്ചതായി, ഡോണള്‍ഡ് ട്രംപിനെ പിന്തുണച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 

അന്താരാഷ്ട്ര വേദികളില്‍ ഇസ്രയേലിനും അമേരിക്കക്കും എതിരായ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുകയാണ് ഇറാന്‍. ഐഎഇഎയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് അനുമതി നല്‍കി. ഇതോടെ ഇനി പരിശോധനയ്ക്ക് ഇറാന്‍ സുപ്രീം നാഷണല്‍ കൗണ്‍സില്‍ അനുമതി വേണ്ടി വരും. അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവ സംവിധാനങ്ങള്‍ക്ക് കാര്യമായ കേടുപാടുകളുണ്ടായില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ട്രംപിനെ പിന്തുണച്ച് നെതന്യാഹു എത്തി. ഫോര്‍ദേയിലെ ആണവ സമ്പുഷ്ടീകരണ സംവിധാനം വരെ തകര്‍ത്തെന്ന് നെതന്യാഹു പറഞ്ഞു.