ഇറാന്‍ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം പത്ത് ദിവസത്തേക്ക് നിര്‍ത്തിവച്ചു

സമാധാന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ആക്രമണം തുടരുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്ന ട്രംപ്, ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് പുതിയ പ്രഖ്യാപനം നടത്തിയത്.

 

ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും ചര്‍ച്ചകളില്‍ പുരോഗതിയുള്ളതായും ട്രംപ് അവകാശപ്പെട്ടു.

ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ പത്ത് ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും ചര്‍ച്ചകളില്‍ പുരോഗതിയുള്ളതായും ട്രംപ് അവകാശപ്പെട്ടു.

സമാധാന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ആക്രമണം തുടരുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്ന ട്രംപ്, ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ഈ പത്തു ദിവസത്തെ ഇടവേള മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് കരുത്തുപകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.