ഹോര്‍മുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കന്‍ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടു

ഖെഷ്ം ദ്വീപിന് തെക്ക് ഭാഗത്തുവെച്ച് അമേരിക്കയുടെ 'എം.ക്യു-1 പ്രിഡേറ്റര്‍' ഡ്രോണ്‍ തങ്ങളുടെ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെട്ടിരുന്നു

 

വ്യോമപ്രതിരോധ സംവിധാനമാണ് ഡ്രോണിനെ വെടിവെച്ചിട്ടതെന്നാണ് ഇറാന്‍ ഔദ്യോഗികമായി അറിയിച്ചത്.

ഹോര്‍മുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കന്‍ നിര്‍മ്മിത 'ലൂക്കാസ്' ആക്രമണ ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാന്‍ സൈന്യം. ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന ആശങ്കയും ഇതോടെ ഉയര്‍ന്നു. വ്യോമപ്രതിരോധ സംവിധാനമാണ് ഡ്രോണിനെ വെടിവെച്ചിട്ടതെന്നാണ് ഇറാന്‍ ഔദ്യോഗികമായി അറിയിച്ചത്.


നേരത്തെ, ഖെഷ്ം ദ്വീപിന് തെക്ക് ഭാഗത്തുവെച്ച് അമേരിക്കയുടെ 'എം.ക്യു-1 പ്രിഡേറ്റര്‍' ഡ്രോണ്‍ തങ്ങളുടെ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു യു.എസ് ഡ്രോണ്‍ കൂടി തകര്‍ത്തതായുള്ള ഇറാന്‍ സൈന്യത്തിന്റെ സ്ഥിരീകരണം വരുന്നത്. ബഹ്റൈന്‍ ലക്ഷ്യമാക്കി ഇറാന്‍ വിക്ഷേപിച്ച നിരവധി ആക്രമണ ഡ്രോണുകള്‍ തങ്ങളുടെ സൈന്യം ആകാശത്തുവെച്ച് തന്നെ തകര്‍ത്തതായി അമേരിക്കന്‍ സൈന്യം അറിയിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണം.