അമേരിക്കയുമായി വരും ദിവസങ്ങളില്‍ ഒരു തലത്തിലും ചര്‍ച്ചകള്‍ തീരുമാനിച്ചിട്ടില്ലെന്ന് ഇറാന്‍ ; ദോഹയില്‍ ചര്‍ച്ചയെന്ന ട്രംപിന്റെ പ്രസ്താവന തള്ളി

അമേരിക്കന്‍ പക്ഷവുമായി ഒരു തലത്തിലുമുള്ള ചര്‍ച്ച വരും ദിവസങ്ങളില്‍ ഉണ്ടാകില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

 

ദോഹയില്‍ അമേരിക്കയും ഇറാനും ചര്‍ച്ച നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞതിന് വിരുദ്ധമായാണ് ഇറാന്റെ പ്രതികരണം.

അമേരിക്കയുമായി വരും ദിവസങ്ങളില്‍ ഒരു തലത്തിലും ചര്‍ച്ചകള്‍ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഖായി. ദോഹയില്‍ അമേരിക്കയും ഇറാനും ചര്‍ച്ച നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞതിന് വിരുദ്ധമായാണ് ഇറാന്റെ പ്രതികരണം.

ഹോര്‍മുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സൈനിക സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇരുരാജ്യങ്ങളും ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ധാരണയായതായും തുടര്‍ന്ന് ദോഹയില്‍ സാങ്കേതികതല ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും അമേരിക്ക അറിയിച്ചിരുന്നു. ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ 'ഇറാന്‍ ചര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്. അത് നാളെ ദോഹയില്‍ നടക്കും' എന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശവാദം ബഖായി തള്ളി.

അമേരിക്കന്‍ പക്ഷവുമായി ഒരു തലത്തിലുമുള്ള ചര്‍ച്ച വരും ദിവസങ്ങളില്‍ ഉണ്ടാകില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ആഴ്ച ഇറാന്റെ വിദഗ്ധസംഘം ദോഹയിലെത്തുന്നത് ധാരണാപത്രത്തിലെ വ്യവസ്ഥകള്‍, പ്രത്യേകിച്ച് ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കള്‍ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 11ന്റെ നടപ്പാക്കല്‍ വിലയിരുത്താനാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പ്രതിനിധികള്‍ ഖത്തറിലെത്തിയാലും അത് ഇറാന്‍ സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.