യുദ്ധം അവസാനിപ്പിക്കുവാനും ഹോര്‍മുസ് വീണ്ടും തുറക്കുവാനും അമേരിക്കയുമായി കരാറിന് തയ്യാറാണെന്ന് ഇറാന്‍
യുദ്ധം അവസാനിപ്പിക്കുവാനും ഹോര്‍മുസ് വീണ്ടും തുറക്കുവാനും അമേരിക്കയുമായി കരാറിന് തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. മൂന്നു ഘട്ടങ്ങളിലായുള്ള നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. പൂര്‍ണമായും യുദ്ധം അവസാനിപ്പിക്കുക, ഹോര്‍മുസ് ഗതാഗതം, ആണവ പ്രശ്‌നങ്ങള്‍ എന്നിവയിലാണ് ടെഹാറാന്‍ നിലപാട് വ്യക്തമാക്കിയത്.
വാഷിങ്ടണ്‍: യുദ്ധം അവസാനിപ്പിക്കുവാനും ഹോര്‍മുസ് വീണ്ടും തുറക്കുവാനും അമേരിക്കയുമായി കരാറിന് തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. മൂന്നു ഘട്ടങ്ങളിലായുള്ള നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. പൂര്‍ണമായും യുദ്ധം അവസാനിപ്പിക്കുക, ഹോര്‍മുസ് ഗതാഗതം, ആണവ പ്രശ്‌നങ്ങള്‍ എന്നിവയിലാണ് ടെഹാറാന്‍ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ മൂന്നുഘട്ട നിര്‍ദ്ദേശങ്ങളില്‍ ആദ്യത്തേത് യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കുക എന്നതാണ്. ഇറാനും ലെബനനുമെതിരായി യുദ്ധങ്ങള്‍ പുനരാരംഭിക്കരുതെന്നും നിര്‍ദേശമുണ്ട്. ആദ്യഘട്ടം അംഗീകരിച്ചാല്‍ രണ്ടാംഘട്ടത്തിലേക്കു കടക്കും.
ഹോര്‍മുസ് കടലിടുക്കിന്റെ മാനേജ്‌മെന്റും ഭരണവും ഈ ഘട്ടത്തില്‍ ചര്‍ച്ചചെയ്യും. അനുകൂലമായ പ്രതികരണമുണ്ടായാല്‍മാത്രം മൂന്നാം ഘട്ടത്തില്‍ ന്യൂക്ലിയര്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട ചര്‍ച്ചകളിലേക്കു കടക്കാമെന്നും ഇറാന്റെ നിര്‍ദേശമുണ്ട്. ടെഹാറാന്‍ യുറേനിയം സമ്പുഷ്ടിപ്പെടുത്തുന്നത് നിര്‍ത്തിവെക്കണമെന്നും ശേഖരം രാജ്യത്തിനു പുറത്തേക്കുമാറ്റണമെന്നും അമേരിക്ക ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളടക്കം നടത്തണമെങ്കില്‍ ആദ്യ രണ്ടുഘട്ടങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകണമെന്നതാണ് ഇറാന്റെ നിലപാട്.