വെടിനിര്‍ത്തലിന് ഇറാന്‍ ആഗ്രഹിക്കുന്നില്ല, കഴിയുന്നിടത്തോളം കാലം പ്രതിരോധം തുടരാനാണ് തീരുമാനം: ഇറാന്‍

വെടിനിര്‍ത്തലിന് ഇറാന്‍ അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

 

ചര്‍ച്ചകളില്ലാതെ തന്നെ ജനതയെ സംരക്ഷിക്കാനുള്ള ശക്തി ഇറാന്‍ നേതൃത്വത്തിനുണ്ടെന്നും അരഗ്ചി പറഞ്ഞു. 

യുദ്ധം ഉടന്‍ അവസാനിപ്പിക്കില്ലെന്ന സൂചന നല്‍കി ഇറാന്‍. വെടിനിര്‍ത്തലിന് ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും കഴിയുന്നിടത്തോളം കാലം സ്വയം പ്രതിരോധം തുടരാനാണ് തീരുമാനമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചി പറഞ്ഞു. വെടിനിര്‍ത്തലിന് ഇറാന്‍ അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചകളില്ലാതെ തന്നെ ജനതയെ സംരക്ഷിക്കാനുള്ള ശക്തി ഇറാന്‍ നേതൃത്വത്തിനുണ്ടെന്നും അരഗ്ചി പറഞ്ഞു. 

ആക്രമണം ആവര്‍ത്തിക്കില്ലെന്ന് പൂര്‍ണമായി ബോധ്യം വരുമ്പോഴും തങ്ങളുടെ നഷ്ടങ്ങള്‍ക്ക് പരിഹാരമുണ്ടായെന്ന് കരുതുമ്പോഴുമല്ലാതെ യുദ്ധം നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്.  അല്‍-അറബി അല്‍-ജദീദിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.