ഉപാധികള്‍ സമ്മതിച്ചാല്‍ ഹോര്‍മുസ് തുറക്കാമെന്ന് ഇറാന്‍ 

അമേരിക്ക ഉപാധികള്‍ അംഗീകരിച്ചാല്‍ ഹോര്‍മുസ് തുറക്കാമെന്ന് ഇറാന്‍ പരസ്യമായാണ് സമ്മതിച്ചത്.

 

ഹോര്‍മുസ് തങ്ങള്‍ നേരത്തെ തുറന്നു കഴിഞ്ഞെന്നാണ് അമേരിക്കയുടെ നിലപാട്.

 ഇറാന്‍ സന്നദ്ധത അറിയിച്ചിട്ടും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതില്‍ തീരുമാനമായില്ല. തങ്ങളുടെ ഉപാധികള്‍ സമ്മതിച്ചാല്‍ ഹോര്‍മുസ് തുറക്കാമെന്ന് ഇറാന്‍ അറിയിച്ചെങ്കിലും, ഹോര്‍മുസ് തങ്ങള്‍ നേരത്തെ തുറന്നു കഴിഞ്ഞെന്നാണ് അമേരിക്കയുടെ നിലപാട്.

അമേരിക്ക ഉപാധികള്‍ അംഗീകരിച്ചാല്‍ ഹോര്‍മുസ് തുറക്കാമെന്ന് ഇറാന്‍ പരസ്യമായാണ് സമ്മതിച്ചത്. എന്നാല്‍ അതിനു മുന്‍പേ തന്നെ ഹോര്‍മുസിലെ മൈനുകള്‍ നീക്കി തങ്ങള്‍ തുറന്നതായി അമേരിക്ക പ്രഖ്യാപിച്ചു കളഞ്ഞു. ഇതോടെ തീരുമാനം നീണ്ടു. സാമ്പത്തിക ഉപരോധത്തിലൂടെ ഹോര്‍മുസ് തുറക്കുന്നതിനും അപ്പുറമുള്ള വിട്ടുവീഴ്ച്ചകളിലേക്ക് ഇറാനെ എത്തിക്കാനാണ് അമേരിക്കന്‍ നീക്കം. ഇറാനാകട്ടെ നേരത്തെ ഒപ്പിട്ട സമാധാന ധാരണ പുനസ്ഥാപിച്ച് ഉപരോധങ്ങള്‍ ഒഴിവാക്കുന്നത് ഉള്‍പ്പെടെയാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഖത്തറും തുര്‍ക്കിയും ശ്രമങ്ങള്‍ തുടരുന്നുണ്ട്.