അമേരിക്കയുമായുള്ള സമാധാന ധാരണ പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍

പാക് ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്‌വി ചര്‍ച്ചകള്‍ക്കായി അടുത്ത ദിവസം ഇറാനിലെത്തും.

 

ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളും സുരക്ഷാ ഭീഷണിയും അടക്കം ചര്‍ച്ച ചെയ്യുന്നതിനാണ് പാക് ആഭ്യന്തര മന്ത്രി ഇറാനില്‍ എത്തുന്നത്.

അമേരിക്കയുമായുള്ള സമാധാന ധാരണ പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍. ഇറാന്‍ ആഭ്യന്തര വകുപ്പ് വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്. പാക് ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്‌വി ചര്‍ച്ചകള്‍ക്കായി അടുത്ത ദിവസം ഇറാനിലെത്തും. ഇറാനും ഹൂത്തികളും വിവിധ തലത്തില്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ സങ്കീര്‍ണമായ സ്ഥിതിയിലേക്ക് മേഖലയെ എത്തിച്ചിരിക്കുകയാണ്. ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളും സുരക്ഷാ ഭീഷണിയും അടക്കം ചര്‍ച്ച ചെയ്യുന്നതിനാണ് പാക് ആഭ്യന്തര മന്ത്രി ഇറാനില്‍ എത്തുന്നത്.

പശ്ചിമേഷ്യയിലെ നിര്‍ണായക സമുദ്രപാതകളിലെ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, തടസ്സമില്ലാത്ത ഊര്‍ജ്ജ വിതരണവും കപ്പലുകളുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ ഗതാഗതവും ഉറപ്പാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ശനിയാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു. വികസ്വര രാജ്യങ്ങള്‍ക്കും ആഗോള വിതരണ ശൃംഖലകള്‍ക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത്, തടസ്സമില്ലാത്ത ഊര്‍ജ്ജ വിതരണവും കപ്പലുകളുടെ സുരക്ഷിതവും വേഗത്തിലുള്ളതുമായ നീക്കവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി എന്നാണ് പാക് വിദേശകാര്യ മന്ത്രി പറഞ്ഞത്. മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ഏക പ്രായോഗിക മാര്‍ഗ്ഗം ചര്‍ച്ചകളും നയതന്ത്രവും മാത്രമാണെന്നും താന്‍ പറഞ്ഞതായി പാക് വിദേശകാര്യ മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.