ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയി കോമയിൽ? കാൽ മുറിച്ചുമാറ്റിയതായി റിപ്പോർട്ട്
ബ്രിട്ടീഷ് മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിലും ഇറാൻ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Updated: Mar 13, 2026, 12:24 IST
ടെഹ്റാൻ: ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയി കോമയിലെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിലും ഇറാൻ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൊജ്തബയുടെ കാൽ മുറിച്ചുമാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. ഇറാന്‍റെ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട അതേ വ‍്യോമാക്രമണത്തിലാണ് മൊജ്തബ ഖമനേയിക്ക് പരുക്കേറ്റതെന്നാണ് വിവരം.
ടെഹ്റാനിലെ സിന യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. വയറിനും കരളിനും ഗുരുതരമായി പരുക്കേറ്റതായാണ് സൂചന. മൊജ്തബയ്ക്ക് പരുക്കേറ്റെന്ന മാധ‍്യമ വാർത്തകൾ എല്ലാം തന്നെ നേരത്തെ ഇറാൻ തള്ളിയിരുന്നു.