അമേരിക്ക തകര്‍ത്ത മഷ്ഹദ് റെയില്‍വേ പാതയിലെ ഒരു ലൈന്‍ വെറും 13 മണിക്കൂര്‍ കൊണ്ട് പുനഃസ്ഥാപിച്ച് ഇറാന്‍

രണ്ടാമത്തെ ലൈന്‍ കൂടി തുറക്കുന്നതോടെ പ്രദേശത്തെ തീവണ്ടി ഗതാഗതം പൂര്‍ണ്ണമായും സാധാരണ നിലയിലാകും.

 

പാലത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ടെഹറാനില്‍ നിന്ന് മഷ്ഹദിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഇറാന്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

അതിശക്ത ആക്രമണത്തില്‍ അമേരിക്ക തകര്‍ത്ത അതീവ പ്രാധാന്യമുള്ള മഷ്ഹദ് റെയില്‍വേ പാതയിലെ ഒരു ലൈന്‍ വെറും 13 മണിക്കൂര്‍ കൊണ്ട് പുനഃസ്ഥാപിച്ച് ഇറാന്‍. വ്യാഴാഴ്ച പുലര്‍ച്ചെ അമേരിക്കന്‍ സൈന്യം നടത്തിയ ക്രൂയിസ് മിസൈല്‍ ആക്രമണത്തില്‍ ഇറാന്റെ ഗുലിസ്ഥാന്‍ പ്രവിശ്യയിലെ രണ്ട് പ്രധാന മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ പാലമാണ് തകര്‍ന്നത്.

പാലത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ടെഹറാനില്‍ നിന്ന് മഷ്ഹദിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഇറാന്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ അതിവേഗം  ഇറാന്‍ അധികൃതര്‍ മഷ്ഹദ് ലൈനുകളിലൊന്ന് പ്രവര്‍ത്തനസജ്ജമാക്കുകയും രണ്ടാം ലൈന്‍ കൂടി ഉടന്‍ തന്നെ പൂര്‍ണ്ണമായി പുനഃസ്ഥാപിക്കുമെന്ന് അറിയിക്കുകയും ചെയ്തു. രണ്ടാമത്തെ ലൈന്‍ കൂടി തുറക്കുന്നതോടെ പ്രദേശത്തെ തീവണ്ടി ഗതാഗതം പൂര്‍ണ്ണമായും സാധാരണ നിലയിലാകും.