എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി ഹോര്‍മുസ് പാത തുറന്ന് ഇറാന്‍
എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി ഹോര്‍മുസ് പാത പൂര്‍ണ്ണമായും തുറന്നുകൊടുക്കുന്നതായി ഇറാന്റെ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി അറിയിച്ചു
Apr 18, 2026, 07:21 IST
ഇസ്രായേലും ലെബനനും 10 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ നീക്കം.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗത നിയന്ത്രണങ്ങളില്‍ വലിയ ഇളവ് വരുത്തി ഇറാന്‍.എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി ഹോര്‍മുസ് പാത പൂര്‍ണ്ണമായും തുറന്നുകൊടുക്കുന്നതായി ഇറാന്റെ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി അറിയിച്ചു.ലെബനന്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്ന കാലയളവിലുടനീളമാണ് പാത തുറന്ന് നല്‍കുന്നതെന്ന് അദ്ദേഹം എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.
ഇസ്രായേലും ലെബനനും 10 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ നീക്കം.