ഇറാനും ഒമാനും ഹോര്‍മുസില്‍ പരമാധികാര അവകാശങ്ങളുണ്ടെന്ന വാദവുമായി ഒമാന്‍
വിവിധ സേവനങ്ങളും അതിനാവശ്യമായ ചെലവും ചര്‍ച്ച ചെയ്‌തെന്നും ഒമാന്‍ - ഇറാന്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
Jun 24, 2026, 06:35 IST
ഹോര്‍മുസ് തങ്ങള്‍ നിയന്ത്രിക്കുമെന്ന് ഇറാന്‍ ആവര്‍ത്തിക്കുമ്പോള്‍ സ്വതന്ത്രമാക്കണമെന്നാണ് അമേരിക്ക പറയുന്നത്.
ഹോര്‍മുസില്‍ ഇറാനും ഒമാനും പരമാധികാര അവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കി ഒമാന്‍. ഹോര്‍മുസ് ഭാവിയില്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഇറാനും ഒമാനും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. ഇറാന്‍ - അമേരിക്ക ധാരണ പാലിച്ച്, സ്വതന്ത്രതവും സുരക്ഷിതവുമായ നാവിക ഗതാഗതം ഒരുക്കും.
വിവിധ സേവനങ്ങളും അതിനാവശ്യമായ ചെലവും ചര്‍ച്ച ചെയ്‌തെന്നും ഒമാന്‍ - ഇറാന്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഹോര്‍മുസിനെ സംബന്ധിച്ച് വലിയ ചര്‍ച്ച ലോകത്ത് നടക്കവെയാണ് ഒമാന്റെ പ്രസ്താവന.
ഹോര്‍മുസ് തങ്ങള്‍ നിയന്ത്രിക്കുമെന്ന് ഇറാന്‍ ആവര്‍ത്തിക്കുമ്പോള്‍ സ്വതന്ത്രമാക്കണമെന്നാണ് അമേരിക്ക പറയുന്നത്. കരാര്‍ പാലിച്ചില്ലെങ്കില്‍ ചെയ്യേണ്ടത് ചെയ്യുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കിയിരുന്നു.