ഇറാന്റെ മിസൈൽ ആക്രമണം : ബഹ്‌റൈനിൽ വൈകിട്ട് 6 മുതൽ പുലർച്ചെ 4 വരെ കടൽഗതാഗതത്തിന് നിരോധനം
രാജ്യത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ബഹ്‌റൈൻ തീരപ്രദേശങ്ങളിൽ അടിയന്തര കടൽ യാത്ര നിരോധനം ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം . വൈകിട്ട് 6 മുതൽ പുലർച്ചെ 4 വരെയാണ് നിരോധനം. ഈ തീരുമാനം അടുത്ത അറിയിപ്പുണ്ടാകുന്നതു വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.
മനാമ: രാജ്യത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ബഹ്‌റൈൻ തീരപ്രദേശങ്ങളിൽ അടിയന്തര കടൽ യാത്ര നിരോധനം ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം . വൈകിട്ട് 6 മുതൽ പുലർച്ചെ 4 വരെയാണ് നിരോധനം. ഈ തീരുമാനം അടുത്ത അറിയിപ്പുണ്ടാകുന്നതു വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.
മത്സ്യബന്ധന ബോട്ടുകൾ, ഉല്ലാസ നൗകകൾ തുടങ്ങി എല്ലാത്തരം ജലയാനങ്ങൾക്കും ഈ ഈ നിരോധനം ബാധകമാണ്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ സജ്ജീകരണം വർദ്ധിപ്പിക്കാനുമാണ് ഈ നടപടിയെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ബഹ്‌റൈന്റെ തീരപ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി നടപ്പാക്കിയ വിപുലമായ നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം. കടൽഗതാഗതവുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങൾക്കും ഇത് തുടർച്ചയായ നടപടിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
എല്ലാ കടൽ ഉപയോക്താക്കളും നിശ്ചയിച്ചിരിക്കുന്ന നിരോധന സമയങ്ങൾ കർശനമായി പാലിക്കണമെന്നും സ്വന്തം സുരക്ഷ്‌ക്കും നിയമപരമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനുമായി തീരപ്രദേശങ്ങളിലേക്ക് സമീപിക്കാതിരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.