ഹോര്‍മുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു

ഹോര്‍മുസില്‍ അമേരിക്ക വീണ്ടും നാവിക ഉപരോധം തുടങ്ങി.

 

യുഎഇയുടെ ടാങ്കറിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. 

ഇറാനും അമേരിക്കയും വിട്ടുവീഴ്ചക്ക് തയാറാകാത്ത സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നു. ഇറാന്‍ ഹോര്‍മുസില്‍ രണ്ട് യുഎഇ ടാങ്കറുകളിലേക്ക് നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് യുഎഇ സ്ഥിരീകരിച്ചു. യുഎഇയുടെ ടാങ്കറിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. 

അതേസമയം, ഹോര്‍മുസില്‍ അമേരിക്ക വീണ്ടും നാവിക ഉപരോധം തുടങ്ങി. ഹോര്‍മൂസ് ഇനി അമേരിക്ക കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. തൊട്ടുപിന്നാലെ മറുപടിയുമായി ഇറാനും രം?ഗത്തെത്തി. ഹോര്‍മൂസ് കൈകാര്യം ചെയ്യാന്‍ അമേരിക്കയെ അനുവദിക്കില്ലെന്നും ചെങ്കടലില്‍ ബാബ് അല്‍ മന്ദബ് അടയ്ക്കുമെന്നും ഇറാന്‍ തിരിച്ചടിച്ചു. ഇന്ധന വിപണി തകരുമെന്നും മുന്നറിയിപ്പ് നല്‍കി