അമേരിക്കക്കെതിരെ വന്‍ ആക്രമണത്തിന് ഇറാന്‍ കോപ്പുകൂട്ടുന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റ് പശ്ചിമേഷ്യയില്‍ എത്തിയതായി യു. എസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു

 

വാഷിങ്ടണ്‍ ഡിസിയില്‍ ബോംബ് സ്ഫോടനം അല്ലെങ്കില്‍ രാസായുധം പ്രയോഗിച്ച് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്ക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നതാണ് പുതിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

അമേരിക്കക്കെതിരെ വന്‍ ആക്രമണത്തിന് ഇറാന്‍ കോപ്പുകൂട്ടുന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ ഡിസിയില്‍ ബോംബ് സ്ഫോടനം അല്ലെങ്കില്‍ രാസായുധം പ്രയോഗിച്ച് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്ക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നതാണ് പുതിയ ഇന്റലിജന്‍സ് വിവരമെന്ന് അമേരിക്കന്‍ മാധ്യമമായ സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റ് പശ്ചിമേഷ്യയില്‍ എത്തിയതായി യു. എസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.യുഎസ്എസ് റൂസ്വെല്‍റ്റിന്റെ വരവ് യുദ്ധം പുനരാരംഭിക്കാനുള്ള അമേരിക്കയുടെ ലക്ഷ്യത്തിന്റെ തെളിവാണെന്ന് ഇറാന്‍ വ്യക്തമാക്കി. പുതിയൊരു യുദ്ധം നടത്താന്‍ ആവശ്യമായ സൈനിക സജ്ജീകരണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയെന്ന് ഇറാന്‍ ആരോപിച്ചു