അസീം മുനീറിനെ നാണം കെടുത്തി ഇറാന്‍ ; വിമാനത്തിലേക്ക് മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുകള്‍

ഇറാന്റെ ഏഴ് നിബന്ധനകള്‍ യുഎസ് അംഗീകരിക്കണമെന്നായിരുന്നു ഇറാന്റെ പ്രതികരണം.

 

ഇറാന്റെ ആണവ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണമെന്ന ട്രംപിന്റെ അന്ത്യശാസനം അറിയിക്കാനാണ് മുനീര്‍ ടെഹ്‌റാനിലെത്തിയത്.

യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവസാന സന്ദേശവുമായി എത്തിയ പാക് സംയുക്ത സൈനിക മേധാവി അസീം മുനീറിനെ ഇറാന്‍ നാണം കെടുത്തിയെന്ന് റിപ്പോര്‍ട്ട്. വിമാനത്തിലേക്ക് തിരികെ പോകാന്‍ വരെ അസീം മുനീറിനോട് ഇറാന്റെ പുതിയ സുരക്ഷാ കൗണ്‍സില്‍ മേധാവി മൊഹ്‌സൈന്‍ റെസായി ആവശ്യപ്പെട്ടതായി ലബനീസ് പത്രമായ അല്‍ അഖ്ബര്‍ റിപ്പോര്‍ട്ട് ചെയ്തു.


ഇറാന്റെ ആണവ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണമെന്ന ട്രംപിന്റെ അന്ത്യശാസനം അറിയിക്കാനാണ് മുനീര്‍ ടെഹ്‌റാനിലെത്തിയത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇറാന്‍ വഴങ്ങാന്‍ തയ്യാറാകണമെന്ന് അസീം മുനീര്‍ റെസായിയെ അറിയിച്ചതായി ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇറാന്റെ ഏഴ് നിബന്ധനകള്‍ യുഎസ് അംഗീകരിക്കണമെന്നായിരുന്നു ഇറാന്റെ പ്രതികരണം.


അസീം മുനീറിന് ഇറാനില്‍ ലഭിച്ചത് തണുത്ത സ്വീകരണമാണെന്ന് റിപ്പോര്‍ട്ടുണ്ട്. റെസായിയുടെയും മുനീറിന്റെ ശാരീരിക ഭാഷ വിശകലനം ചെയ്തുകൊണ്ടായിരുന്നു റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയില്‍ റെസായിക്കു കൈകൊടുക്കുമ്പോള്‍ അസിം മുനീര്‍ മുന്നോട്ടാഞ്ഞ് ആലിംഗനത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും റെസായി നിവര്‍ന്ന് നേരെ നില്‍ക്കുന്നതും ആലിംഗനം ചെയ്യാതെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. മുനീറിന് റെസായി അധിക നേരം ഹസ്ത ദാനം നല്‍കുന്നതുമില്ല. ഇതിന് പിന്നാലെയാണ് മുനീറിന് അവഗണന നേരിട്ടെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.