ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ മരിച്ചതായി ഐക്യരാഷ്ട്രസഭയെ അറിയിച്ച് ഇറാന്‍
320 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ അംബാസഡര്‍ ഔദ്യോഗികമായി ഐക്യരാഷ്ട്രസഭയെ അറിയിച്ചു.
Jun 14, 2025, 06:30 IST
സൈനിക മേധാവികളും ശാസ്ത്രജ്ഞന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ദിവസം ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ മരിച്ചതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. 320 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ അംബാസഡര്‍ ഔദ്യോഗികമായി ഐക്യരാഷ്ട്രസഭയെ അറിയിച്ചു. തലസ്ഥാന നഗരമായ ടെഹ്‌റാനിലും പരിസര പ്രദേശങ്ങളിലും ആണവ റിയാക്ടറുകളിലും ഉള്‍പ്പെടെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും പേര്‍ മരിച്ചത്. സൈനിക മേധാവികളും ശാസ്ത്രജ്ഞന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഇസ്രയേല്‍ വ്യോമ സേനയുടെ ഇരുന്നൂറിലധികം യുദ്ധ വിമാനങ്ങളാണ് ഇറാനില്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വക്താവ് എഫ്ഫി ഡെഫ്രിന്‍ വര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. നൂറോളം ലക്ഷ്യസ്ഥാനങ്ങളില്‍ മുന്നൂറിലധികം ആയുധങ്ങളുപയോഗിച്ചാണ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെവന്നും അദ്ദേഹം അറിയിച്ചു.