ചാരവൃത്തി ആരോപിച്ച്‌ മൂന്നര വർഷമായി തടവിൽ ; രണ്ട് ഫ്രഞ്ച് പൗരന്മാരെ മോചിപ്പിച്ച് ഇറാൻ 

 ചാരവൃത്തി ആരോപിച്ച്‌ മൂന്നര വർഷമായി തടവിൽ പാർപ്പിച്ചിരുന്ന രണ്ട് ഫ്രഞ്ച് പൗരന്മാരെ ഇറാൻ മോചിപ്പിച്ചു. ഒമാന്റെ മധ്യസ്ഥതയിൽ നടന്ന ദീർഘനാളത്തെ ചർച്ചകൾക്കൊടുവിലാണ് സെസിലി കോഹ്‌ലർ, ജാക്വസ് പാരീസ് എന്നിവർക്ക് മോചനം സാധ്യമായത്. 2022 മെയ് മാസത്തിൽ ഇറാൻ സന്ദർശിക്കവേയാണ് ഇവർ പിടിയിലായത്.

 

 ചാരവൃത്തി ആരോപിച്ച്‌ മൂന്നര വർഷമായി തടവിൽ പാർപ്പിച്ചിരുന്ന രണ്ട് ഫ്രഞ്ച് പൗരന്മാരെ ഇറാൻ മോചിപ്പിച്ചു. ഒമാന്റെ മധ്യസ്ഥതയിൽ നടന്ന ദീർഘനാളത്തെ ചർച്ചകൾക്കൊടുവിലാണ് സെസിലി കോഹ്‌ലർ, ജാക്വസ് പാരീസ് എന്നിവർക്ക് മോചനം സാധ്യമായത്. 2022 മെയ് മാസത്തിൽ ഇറാൻ സന്ദർശിക്കവേയാണ് ഇവർ പിടിയിലായത്. ഇവരുടെ മോചനത്തിനായി ഫ്രാൻസ് ശക്തമായ നയതന്ത്ര സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. ഒമാൻ ഭരണകൂടത്തിന്റെ ഇടപെടലുകൾക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നന്ദി അറിയിച്ചു. ഇറാനും ഫ്രാൻസും തമ്മിൽ വലിയ നയതന്ത്ര തർക്കങ്ങൾക്ക് ഇടയാക്കിയ വിഷയമായിരുന്നു ഇത്. 

തടവിലായിരുന്നവർക്ക് മേൽ ചുമത്തിയ ചാരവൃത്തി ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫ്രാൻസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇവരുടെ മോചനത്തിന് പകരമായി അന്താരാഷ്ട്ര കോടതിയിൽ ( ഐ സി ജെ) ഇറാനെതിരെ നൽകിയിട്ടുള്ള പരാതികൾ ഫ്രാൻസ് പിൻവലിക്കുമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ നീക്കം യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും ഫോർമുസ് തുറക്കുന്നതിലടക്കം ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിട്ടുള്ള ഫ്രാൻസ് ഇനി മയപ്പെടുമോ എന്നത് കണ്ടറിയാം.