രാജ്യത്തിനെതിരെ സായുധ പോരാട്ടം നടത്തിയെന്ന പേരില്‍ ആമേര്‍ റാമേഹിനെ ഇറാന്‍ തൂക്കിലേറ്റി
ഇറാനിലെ ഏറ്റവും ദരിദ്ര മേഖലയായ സിസ്റ്റാന്‍-ബലൂചെസ്ഥാനില്‍ സജീവമായ ഒരു തീവ്ര സുന്നി മുസ്ലീം തീവ്രവാദ ഗ്രൂപ്പാണ് ജെയ്ഷ് അല്‍-അദ്ല്‍.
ഇറാന്റെ പരമോന്നത കോടതി ഈ ശിക്ഷ ശരിവെച്ചിരുന്നു
സുന്നി തീവ്രവാദ ഗ്രൂപ്പായ ജെയ്ഷ് അല്‍-അദലില്‍ അംഗമായ ആളെ ഇറാനില്‍ തൂക്കിലേറ്റി. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നീം ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കുകിഴക്കന്‍ ഇറാനില്‍ നടന്ന തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ അറസ്റ്റിലായ ആമേര്‍ റാമേഹ് എന്നയാളെയാണ് തൂക്കിലേറ്റിയത്. ഇറാനിലെ ഏറ്റവും ദരിദ്ര മേഖലയായ സിസ്റ്റാന്‍-ബലൂചെസ്ഥാനില്‍ സജീവമായ ഒരു തീവ്ര സുന്നി മുസ്ലീം തീവ്രവാദ ഗ്രൂപ്പാണ് ജെയ്ഷ് അല്‍-അദ്ല്‍. ഈ മേഖലയില്‍ ഇറാന്‍ സുരക്ഷാ സേനയും സായുധ സംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ പതിവാണ്.
നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി വധശിക്ഷ വിധിച്ചതെന്നാണ് വിവരം. ഇറാന്റെ പരമോന്നത കോടതി ഈ ശിക്ഷ ശരിവെച്ചിരുന്നു. ഇസ്രായേലിന് വേണ്ടി ചാരപ്രവൃത്തി നടത്തുന്നവര്‍ക്കും ഭീകരവാദ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ ഇറാന്‍ കര്‍ശനമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.