ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ അമേരിക്ക പെരുമാറ്റം തിരുത്തണം: 6 ആവശ്യങ്ങളുമായി ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍
ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ അമേരിക്ക പെരുമാറ്റം തിരുത്തണം: 6 ആവശ്യങ്ങളുമായി ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍
മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ ആസ്തികള്‍ വിട്ടുനല്‍കുക എന്നീ ആറ് ആവശ്യങ്ങളാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
അമേരിക്ക പാലിക്കേണ്ട ആറ് ആവശ്യങ്ങള്‍ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് ബാഖര്‍ സോള്‍ഘദര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്
ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് അമേരിക്ക അവരുടെ നിലപാടിലും നടപടികളിലും മാറ്റം വരുത്തണമെന്ന ആവശ്യവുമായി ഇറാന്‍. അമേരിക്ക അവരുടെ പെരുമാറ്റം തിരുത്തണം എന്നാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്ക പാലിക്കേണ്ട ആറ് ആവശ്യങ്ങള്‍ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് ബാഖര്‍ സോള്‍ഘദര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാനെതിരെയും ഇറാന്റെ 'വിശുദ്ധ മൂല്യങ്ങള്‍ക്കെതിരെയും' ഉള്ള ഭീഷണികള്‍ അവസാനിപ്പിക്കുക. ഇറാനും മേഖലയില്‍ ഇറാന്റെ സഖ്യകക്ഷികള്‍ക്കുമെതിരായ സൈനിക നടപടികള്‍ സ്ഥിരമായി അവസാനിപ്പിക്കുക. ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വിന്യസിച്ച അമേരിക്കന്‍ നാവിക-വ്യോമ സേനകളെ പിന്‍വലിക്കുക. അടുത്തിടെ നടന്ന സംഘര്‍ഷത്തില്‍ ഇറാനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുക. മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ ആസ്തികള്‍ വിട്ടുനല്‍കുക എന്നീ ആറ് ആവശ്യങ്ങളാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
യുദ്ധത്തിലായാലും ചര്‍ച്ചകളിലായാലും ഈ ആവശ്യങ്ങളില്‍ നിന്ന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പിന്നോട്ടുപോകില്ലെന്നും മുഹമ്മദ് ബാഖര്‍ സോള്‍ഘദര്‍ പറഞ്ഞു. അമേരിക്ക ഈ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്നും ഇറാന്റെ ദേശീയ സുരക്ഷാ മേധാവി വ്യക്തമാക്കി. സോള്‍ഘദര്‍ മുന്നോട്ടുവച്ച ആവശ്യങ്ങളുടെ പട്ടിക ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങളാണ് പുറത്തുവിട്ടത്. അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കുക, സൈനിക സേനകളെ പിന്‍വലിക്കുക, യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പട്ടികയിലുണ്ട്. സംഘര്‍ഷത്തിനിടെ ഇറാനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അമേരിക്ക നഷ്ടപരിഹാരം നല്‍കണമെന്നും മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കണമെന്നും സോള്‍ഘദര്‍ ആവശ്യപ്പെട്ടു. അമേരിക്ക തങ്ങളുടെ നിലപാട് തിരുത്തുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്നും പ്രസ്താവനയില്‍ സോള്‍ഘദറിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.