സൗദിയിലും യുഎഇയിലും ആക്രമണം തുടര്‍ന്ന് ഇറാന്‍ ; എംബസി ജീവനക്കാരോട് മടങ്ങാന്‍ യുഎസ്
സൗദിയിലും യുഎഇയിലും ആക്രമണം തുടര്‍ന്ന് ഇറാന്‍ ; എംബസി ജീവനക്കാരോട് മടങ്ങാന്‍ യുഎസ്
യുഎഇയിലും ആക്രമണമുണ്ടായി. ഖത്തറിലടക്കം അലര്‍ട്ടുകളും നല്‍കുന്നുണ്ട്.
Mar 9, 2026, 14:22 IST
സൗദിയിലെ അല്‍ ഖര്‍ജില്‍ മിസൈല്‍ ഭാഗം വീണ് ഇന്ത്യക്കാരന്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ എംബസി നിഷേധിച്ചു
സൗദിയിലും യുഎഇയിലും ആക്രമണം തുടര്‍ന്ന് ഇറാന്‍. സൗദി റിയാദിലെ യുഎസ് എംബസിയില്‍ നിന്ന് അത്യാവശ്യ ചുമതലകളില്ലാത്ത ജീവനക്കാരോടും കുടുംബാംഗങ്ങളോടും മടങ്ങിവരാന്‍ യുഎസ് ആവശ്യപ്പെട്ടു. യുഎഇയിലും ആക്രമണമുണ്ടായി. ഖത്തറിലടക്കം അലര്‍ട്ടുകളും നല്‍കുന്നുണ്ട്.
അതേ സമയം സൗദിയിലെ അല്‍ ഖര്‍ജില്‍ മിസൈല്‍ ഭാഗം വീണ് ഇന്ത്യക്കാരന്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ എംബസി നിഷേധിച്ചു. പരുക്കേറ്റ് ചികിത്സിച്ചിട്ടുള്ളയാളെ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.ഇയാള്‍ ചികിത്സയിലാണ്.