ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഇറാന്‍ ആണവായുധം സ്വന്തമാക്കാന്‍ താന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇസ്രായേല്‍ ഇന്ന് നിലനില്‍ക്കുമായിരുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

 

ഇറാന്‍ പ്രതിനിധികളുമായി അമേരിക്ക ചര്‍ച്ച നടത്തിവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ മിസൈലാക്രമണം നടന്നതായി റിപ്പോര്‍ട്ട്. രണ്ട് മിസൈലുകള്‍ പതിച്ചതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. എന്നാല്‍ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാന്‍ പ്രതിനിധികളുമായി അമേരിക്ക ചര്‍ച്ച നടത്തിവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെയായിരുന്നു ട്രംപ് ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനായി സമാധാന കരാറിലെത്താന്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി അമേരിക്കയോടും ഇറാനോടും അഭ്യര്‍ത്ഥിച്ചു.


ഇറാന്‍ ആണവായുധം സ്വന്തമാക്കാന്‍ താന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇസ്രായേല്‍ ഇന്ന് നിലനില്‍ക്കുമായിരുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ സംസാരിക്കവെയാണ് ഇറാനെതിരെ നടത്തിയ സൈനിക നടപടികളെ ട്രംപ് ന്യായീകരിച്ചത്. ഇറാന്‍ ആണവായുധങ്ങള്‍ നേടുന്നത് തടയാന്‍ ഈ നടപടികള്‍ സഹായിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. താന്‍ ഇടപെട്ടിരുന്നില്ലെങ്കില്‍ ഇസ്രായേല്‍ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുനീക്കപ്പെടുമായിരുന്നു എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.