ഹോര്‍മുസില്‍ അമേരിക്കന്‍ പടക്കപ്പല്‍ ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാന്‍ ; കള്ളം പ്രചരിപ്പിക്കുന്നുവെന്ന് അമേരിക്ക
ഇറാന്റെ ഈ അവകാശവാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റകോം) അടിയന്തരമായി രംഗത്തെത്തി.
ഹോര്‍മുസ് കടലിടുക്കിലെ രാജ്യാന്തര ചട്ടങ്ങള്‍ യുഎസ് ലംഘിച്ചതിനുമുള്ള ശക്തമായ തിരിച്ചടിയാണ് ഇതെന്ന് ഇറാന്‍ സൈന്യം പ്രസ്താവിച്ചു.
ഹോര്‍മുസില്‍ അമേരിക്കന്‍ പടക്കപ്പല്‍ ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാന്‍. ഒമാന്‍ ഉള്‍ക്കടലില്‍ ഇറാന്റെ പ്രാദേശിക അതിര്‍ത്തിയോട് അടുക്കാന്‍ ശ്രമിച്ച, അമേരിക്കയുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന യുദ്ധക്കപ്പലിനെ തങ്ങളുടെ നാവികസേന വിജയകരമായി ലക്ഷ്യമിട്ടതായി ഇറാന്‍ അവകാശപ്പെട്ടു. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ആണ് സൈന്യത്തെ ഉദ്ധരിച്ച് ഈ സുപ്രധാന വിവരം പുറത്തുവിട്ടത്. അന്താരാഷ്ട്ര കപ്പല്‍ ചാലുകളില്‍ തങ്ങളുടെ വാണിജ്യ കപ്പലുകള്‍ക്ക് നേരെ അമേരിക്ക നിരന്തരം നടത്തുന്ന ആക്രമണങ്ങള്‍ക്കും ഹോര്‍മുസ് കടലിടുക്കിലെ രാജ്യാന്തര ചട്ടങ്ങള്‍ യുഎസ് ലംഘിച്ചതിനുമുള്ള ശക്തമായ തിരിച്ചടിയാണ് ഇതെന്ന് ഇറാന്‍ സൈന്യം പ്രസ്താവിച്ചു.
എന്നാല്‍ ഇറാന്റെ ഈ അവകാശവാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റകോം) അടിയന്തരമായി രംഗത്തെത്തി. ഒമാന്‍ ഉള്‍ക്കടലില്‍ യുഎസ് നാവികസേനയുടെ യുദ്ധക്കപ്പല്‍ ഇറാന്‍ ആക്രമിച്ചു എന്ന വാര്‍ത്ത തികച്ചും വ്യാജമാണെന്നും ഇറാന്‍ ലോകത്തിന് മുന്നില്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും അമേരിക്കന്‍ സൈനിക വക്താക്കള്‍ ഔദ്യോഗികമായി പ്രതികരിച്ചു. കടലിലുള്ള അമേരിക്കന്‍ സൈനിക സംവിധാനങ്ങളും കപ്പലുകളും യാതൊരുവിധ തടസങ്ങളുമില്ലാതെ പൂര്‍ണ്ണ സുരക്ഷിതമായി തങ്ങളുടെ ദൗത്യങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും യുഎസ് സൈന്യം വ്യക്തമാക്കി.