ഇറാന്റെ നിര്‍ദ്ദേശത്തില്‍ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ;
ചര്‍ച്ചകളില്‍ ഇനി ഇറാന് വിശ്വാസമില്ലെന്ന് പ്രസിഡന്റ്
ചര്‍ച്ചകളില്‍ ഇനി ഇറാന് വിശ്വാസമില്ലെന്ന് പ്രസിഡന്റ്
അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഇനി ഇറാന് വിശ്വാസമില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് അരാഗ്ചിയുടെ പ്രതികരണം.
ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഇറാന്റെ നിര്‍ദേശത്തില്‍ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് അരാഗ്ചിയുടെ പ്രതികരണം.
അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ ഇനി ഇറാന് വിശ്വാസമില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഓരോ തവണയും ചര്‍ച്ചകള്‍ക്ക് പിന്നാലെ കൂടുതല്‍ ആക്രമണങ്ങളും ഉപരോധങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് ഈ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ ഭാഗത്ത് ഞങ്ങള്‍ക്ക് വിശ്വാസമില്ല. അവരുമായി എങ്ങനെയാണ് ധാരണയിലെത്താനാകുക എന്നതും ഞങ്ങള്‍ക്ക് അറിയില്ലെന്നും ഇറാന്‍ പ്രസിഡന്റ് പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്ക് തടഞ്ഞത് ഇറാനല്ലെന്നും അമേരിക്കയാണ് തങ്ങളുടെ ഭാഗത്തേക്കുള്ള പാതകള്‍ അടച്ചതെന്നും മസൂദ് പെസഷ്‌കിയാന്‍ ചൂണ്ടിക്കാണിച്ചു. ഇറാനിലേക്കുള്ള പാതകള്‍ അടച്ചതിന്റെ സ്വാഭാവിക പ്രതികരണമാണ് ഈ അടച്ചിടല്‍ എന്നും പെസഷ്‌കിയാന്‍ വിശദീകരിച്ചു. ബലപ്രയോഗത്തിലൂടെയല്ല ചര്‍ച്ചകളിലൂടെയാണ് പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടതെന്നും ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്ന തരത്തിലുള്ള ധാരണയിലെത്തിയാല്‍ വാണിജ്യ കപ്പലുകള്‍ക്കായി ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.