ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ഇറാന്റെ ആക്രമണം
ഡ്രോണ്‍ ആക്രമണത്തിലാണ് തീപിടിത്തമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.
Mar 4, 2026, 07:41 IST
ആക്രമണം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ ദുബായ് എമര്‍ജന്‍സി ടീമുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ഇറാന്റെ ആക്രമണം. ഡ്രോണ്‍ ആക്രമണത്തില്‍ കോണ്‍സുലേറ്റിന് സമീപത്ത് ചെറിയ തോതില്‍ തീപിടിത്തമുണ്ടായതായാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ ദുബായ് സിവില്‍ ഡിഫന്‍സ് വിഭാഗം തീ അണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.
ആക്രമണം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ ദുബായ് എമര്‍ജന്‍സി ടീമുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. വന്‍ ദുരന്തം ഒഴിവാക്കാന്‍ അതിവേഗത്തിലുള്ള ഇടപെടലിലൂടെ സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഡ്രോണ്‍ ആക്രമണത്തിലാണ് തീപിടിത്തമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്.