ഹോര്‍മുസ് കടലിടുക്കില്‍ ബദല്‍ പാതകള്‍ പ്രഖ്യാപിച്ച് ഇറാന്‍

ജലപാതയുടെ പ്രധാന മേഖലയിലാണ് മൈനുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

 

ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.

ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ബദല്‍പാത പ്രഖ്യാപിച്ച് ഇറാന്‍. കടല്‍ മൈനുകള്‍ സ്ഥാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
ഹോര്‍മുസ് കടലിടിക്കിലൂടെ സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്ന കപ്പലുകള്‍ മൈനുകളുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ഗതാഗതത്തിന് കടലിടുക്കിലൂടെ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അറിയിക്കുന്നു, ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.


ജലപാതയുടെ പ്രധാന മേഖലയിലാണ് മൈനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്നു ഭാഗം കടന്നുപോകുന്നത് ഹോര്‍മുസ് കടലിടിക്കിലൂടെയാണ്.