തുടര്‍ച്ചയായ മൂന്നാം ദിവസവും ഇറാനില്‍ വ്യോമാക്രമണം
തുടര്‍ച്ചയായ മൂന്നാം ദിവസവും ഇറാനില്‍ വ്യോമാക്രമണം
ഇറാന്റെ ആണവനിലയങ്ങള്‍ ഉള്‍പ്പെടെ 170ലധികം കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.
Jul 10, 2026, 08:05 IST
ഇറാനെ ഏത് സമയവും ആക്രമിക്കാന്‍ സജ്ജമാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്സ് പ്രതികരിച്ചു.
തുടര്‍ച്ചയായ മൂന്നാം ദിവസവും ഇറാനില്‍ വ്യോമാക്രമണം. കൊനര്‍ക് നഗരത്തിലെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി ആക്രമണശ്രമം ഉണ്ടായെന്ന് ഇറാന്‍ വ്യക്തമാക്കി. ബുഷെഹര്‍ ആണവ കേന്ദ്രത്തിന് സമീപം ഉള്‍പ്പെടെ തെക്കന്‍ ഇറാനിലുടനീളം സ്ഫോടനങ്ങളെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനെ ഏത് സമയവും ആക്രമിക്കാന്‍ സജ്ജമാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്സ് പ്രതികരിച്ചു.
ഇറാന്റെ ആണവനിലയങ്ങള്‍ ഉള്‍പ്പെടെ 170ലധികം കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ മണിക്കൂറുകളില്‍ ആക്രമണം ഒന്നും നടത്തിയിട്ടില്ലെന്നാണ് അമേരിക്കയുടെ വാദം. പ്രതിരോധവും പ്രത്യാക്രമണവും തുടരുമെന്ന് ഇറാന്‍ വ്യക്തമാക്കി. ബഹ്റൈനിലെയും കുവൈത്തിലെയും യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ പ്രത്യാക്രമണം നടത്തി.