അമേരിക്കയിൽ ഇൻഫ്‌ളുവൻസ വൈറസ് പടരുന്നു ; മരണസംഖ്യ 5000 കടന്നു
Jan 8, 2026, 18:24 IST
വാഷിങ്ടൺ: യുഎസിൽ ഇൻഫ്‌ളുവൻസ വൈറസ് മൂലമുണ്ടാകുന്ന പനി വർധിക്കുന്നതായി റിപോർട്ട്. കൊറോണ ഉണ്ടാക്കിയ ആഘാതത്തിനു ശേഷം മറ്റൊരാഘാതം നൽകുന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഏകദേശം 11 മില്ല്യൻ ആളുകൾക്ക് രോഗം ബാധിച്ചതായും അതിൽതന്നെ 5000ത്തോളം പേർ മരിച്ചതായും റിപോർട്ടിൽ പറയുന്നു. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാ (സിഡിഎസ്)ണ് കണക്കുകൾ പുറത്തുവിട്ടത്.
ഇപ്പോഴത്തെ സാഹചര്യം വിലയിരുത്തുമ്പോൾ രോഗം സങ്കീർണമാകാനാണ് സാധ്യത എന്ന് കണക്കുകൾ പറയുന്നു. സിഡിസിയുടെ കണക്കുകൾ പ്രകാരം ഏകദേശം 40 ശതമാനത്തോളം ആളുകൾ വാക്‌സിനേഷൻ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ വൈറസുകൾക്ക് മ്യൂട്ടേഷൻ സംഭവിക്കുന്നതിനാൽ വാക്‌സിനേഷൻ ഫലപ്രദമാവുന്നില്ലെന്നും അധികൃതർ പറയുന്നു.