ഇൻഡിഗോ ഇന്ന് റദ്ദാക്കിയത് 350 വിമാനങ്ങൾ    

 

ന്യൂഡൽഹി: ദിസങ്ങൾ കഴിഞ്ഞിട്ടും ഇൻഡിഗോ പ്രതിസന്ധി അയവില്ലാതെ തുടരുന്നു. തിങ്കളാഴ്ച 350 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇത് ഏഴാം ദിവമാണ് ഇൻഡിഗോയുടെ സർവീസുകൾ മുടങ്ങുന്നത്. ഇന്ത്യൻ വ്യോമയാനരംഗം ഇതുവരെ കാണാത്ത പ്രതിസന്ധിക്കാണ് സാക്ഷ്യം വഹിക്കുന്നത്.

ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോയുടെ 134 സർവീസുകളാണ് മുടങ്ങിയത്. ബംഗളൂരു 127, ചെന്നൈ 71 എന്നിങ്ങനെയാണ് മുടങ്ങിയ സർവീസുകളുടെ എണ്ണം. അഹമ്മദാബാദിൽ 20 വിമാനങ്ങളാണ് നിലത്തിറക്കിയിരിക്കുന്നത്. വിശാഖപ​ട്ടണം, മുംബൈ, കൊൽക്കത്ത വിമാനത്താവളങ്ങളിലും സർവീസ് മുടങ്ങിയിട്ടുണ്ട്.

ഞായറാഴ്ച ഇൻഡിഗോയുടെ 650ഒാളംസർവീസുകൾ റദ്ദാക്കി. ശനി്യാഴ്ച ആയിരത്തോളം സർവീസുകളാണ് റദ്ദാക്കിയത്. 610 കോടിയുടെ രൂപയുടെ റീഫണ്ട് ഇൻഡിഗോ നൽകുകയും ചെയ്തു. എന്നാൽ, ഇന്നത്തോടെ ഇൻഡിഗോ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഡിസംബർ 15നകം പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് ഇൻഡിഗോയുടെ അവകാശവാദം.