'ഇന്ത്യക്കാര്‍ ഉടന്‍ ഇറാന്‍ വിടണം, ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം'; പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി

 

അടിയന്തര സഹായത്തിനായി ഹെല്‍പ്പ്ലൈന്‍ നമ്പറുകളും ഇമെയിലുകളും സജീവമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

 

ഇറാനിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇറാനില്‍ ആഭ്യന്തര പ്രക്ഷോഭം കനക്കുമ്പോള്‍ മരണസംഖ്യ 2,500 കടന്നതോടെ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാര്‍ ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍, ബിസിനസുകാര്‍, വിനോദസഞ്ചാരികള്‍ എന്നിവരുള്‍പ്പെടെ എല്ലാ പൗരന്മാരും വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ലഭ്യമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രാജ്യം വിടണമെന്നും ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.

ഇറാനിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. സ്റ്റുഡന്റ് വിസയില്‍ ഇറാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍, ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തര സഹായത്തിനായി ഹെല്‍പ്പ്ലൈന്‍ നമ്പറുകളും ഇമെയിലുകളും സജീവമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും പാസ്പോര്‍ട്ടുകള്‍, ഐഡി കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള യാത്രാ, ഇമിഗ്രേഷന്‍ രേഖകള്‍ കൈവശം വെയ്ക്കണമെന്നും ഇന്ത്യന്‍ എംബസി പറഞ്ഞു . ഐഡി കാര്‍ഡുകള്‍ സംബന്ധിച്ച എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ ഇന്ത്യന്‍ പൗരന്മാരും പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി.