കാനഡയിലെ വെടിവയ്പ്പില് ഇന്ത്യന് വംശജന് കൊല്ലപ്പെട്ടു

പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവര് അറിയിക്കണമെന്ന് പൊലീസ് അഭ്യര്ത്ഥിച്ചു.

 

ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

കാനഡയിലെ കാല്ഗറിയില് ഓഗസ്ത് 30നുണ്ടായ വെടിവെപ്പില് ഇന്ത്യന് വംശജര് കൊല്ലപ്പെട്ടു. ഇന്നലെയാണ് പൊലീസ് മൃതദേഹം തിരിച്ചറിഞ്ഞത്. പഞ്ചാബ് സ്വദേശിയായ 25 കാരന് ഹര്ജസ് അഹ്ലുവാലിയ ആണ് കൊല്ലപ്പെട്ടത്.


ഇരയെ ലക്ഷ്യമിട്ടുള്ള വെടിവയ്പ്പാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവര് അറിയിക്കണമെന്ന് പൊലീസ് അഭ്യര്ത്ഥിച്ചു.
വടക്കു കിഴക്കന് കാല്ഗറിയിലെ കോര്ണര്‌സ്റ്റോണ് ബോളിവാര്ഡിന്റെ 1100 ബ്ലോക്കിലാണ് അഹ്ലുവാലിയയെ മരിച്ച നിലയില് കണ്ടെത്തിയത്.