അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് 12 കാരി ഉള്‍പ്പെടെ നിരവധി സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ ഇമാമിന് യുകെയില്‍ ജീവപര്യന്തം


ഒരു മതനേതാവിന്റെ പദവി ദുരുപയോഗം ചെയ്തും ചതിച്ചും ഏഴു പ്രായാപൂര്‍ത്തിയായ സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെ പീഡിപ്പിച്ചെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം.

 

ഇമാമിന് അതിമാനുഷിക ശക്തിയുണ്ടെന്ന് ധരിച്ചാണ് പലരും ഇയാള്‍ പറഞ്ഞ സ്ഥലങ്ങളിലേക്കെത്തിയതെന്ന് ഇരകളായവര്‍ മൊഴി നല്‍കി.

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് 12 കാരി ഉള്‍പ്പെടെ നിരവധി സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ ഇമാമിന് യുകെയില്‍ ജീവപര്യന്തം തടവുശിക്ഷ. കുറഞ്ഞത് 20 വര്‍ഷമെങ്കിലും ഇയാള്‍ ജയിലില്‍ കഴിയേണ്ടിവരും. ഇന്ത്യന്‍ വംശജനായ ഇമാം അബ്ദുല്‍ ഹലിം ഖാനാണ് (54) ശിക്ഷ ലഭിച്ചത്.


ഒരു മതനേതാവിന്റെ പദവി ദുരുപയോഗം ചെയ്തും ചതിച്ചും ഏഴു പ്രായാപൂര്‍ത്തിയായ സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെ പീഡിപ്പിച്ചെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം.
ഈസ്റ്റ് ലണ്ടനിലാണ് സംഭവം. 2005 മുതല്‍ 2014 വരെയുള്ള കാലയളവിലാണ് ഇത്രയും സ്ത്രീകളെ ഇയാള്‍ ദുരുപയോഗം ചെയ്തത്. താന്‍ അമാനുഷികനാണെന്നും ജിന്ന് ബാധിച്ച അവസ്ഥയിലാണെന്നും ഇരകളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ ലൈംഗീക അതിക്രമം നടത്തുന്നത്. 21 ഓളം കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫ്‌ളാറ്റുകളിലും വിജനമായ സ്ഥലങ്ങളിലുമെത്തിച്ചാണ് ഇയാള്‍ അതിക്രമം നടത്തിയിരുന്നത്. സ്‌നേര്‍സ്ബ്രൂക്ക് ക്രൗണ്‍ കോടതിയാണ് അബ്ദുല്‍ ഹലിംഖാനെതിരെ ശിക്ഷ വിധിച്ചിരുന്നത്. പ്രധാനമായും ബംഗ്ലാദേശ് മുസ്ലീം സമുദായത്തില്‍ നിന്നുള്ള സ്ത്രീകളേയും പെണ്‍കുട്ടികളെയുമാണ് ഖാന്‍ ലക്ഷ്യമിട്ടിരുന്നത്. അതിക്രമ ശേഷം കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ കുടുംബത്തിന് വലിയ അപകടമുണ്ടാകുമെന്ന് പറഞ്ഞ് ഇരകളെ ഭീഷണിപ്പെടുത്തി. ഇമാമിന് അതിമാനുഷിക ശക്തിയുണ്ടെന്ന് ധരിച്ചാണ് പലരും ഇയാള്‍ പറഞ്ഞ സ്ഥലങ്ങളിലേക്കെത്തിയതെന്ന് ഇരകളായവര്‍ മൊഴി നല്‍കി.