കാനഡയില്‍ പ്രൊജക്ട് ബേയില്‍ പിടിയിലായവരില്‍ ഇന്ത്യന്‍ വംശജരായ ഡ്രൈവര്‍മാരും ; 139 ദശലക്ഷം കനേഡിയന്‍ ഡോളറിന്റെ ലഹരിവേട്ട
വിന്‍ഡ്‌സര്‍ പൊലീസ്, ഒന്റാരിയോ പ്രവിശ്യാ പൊലീസ്, കാനഡ അതിര്‍ത്തി സേവന ഏജന്‍സി, മറ്റ് നിയമ പാലന ഏജന്‍സികള്‍ എന്നിവ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വന്‍ ലഹരിക്കടത്ത് ശൃംഖല തകര്‍ത്തത്.
Jul 27, 2026, 14:40 IST
കൊക്കെയ്ന്‍, മെത്താംഫെറ്റമിന്‍, ഒപിയം എന്നിവ ഉള്‍പ്പെടെയുള്ള വന്‍ തോതിലുള്ള ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
കാനഡയിലെ ഒന്റാരിയോയില്‍ നടന്ന ഏറ്റവും വലിയ ലഹരി വേട്ടകളിലൊന്നില്‍ 21 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രൊജക്ട് ബേ എന്ന പേരില്‍ നടത്തിയ സംയുക്ത അന്വേഷണത്തില്‍ ഏകദേശം 1.7 ടണ്‍ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. ഇവയുടെ മൂല്യം 139 ദശലക്ഷം കനേഡിയന്‍ ഡോളറിലേറെ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
വിന്‍ഡ്‌സര്‍ പൊലീസ്, ഒന്റാരിയോ പ്രവിശ്യാ പൊലീസ്, കാനഡ അതിര്‍ത്തി സേവന ഏജന്‍സി, മറ്റ് നിയമ പാലന ഏജന്‍സികള്‍ എന്നിവ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വന്‍ ലഹരിക്കടത്ത് ശൃംഖല തകര്‍ത്തത്. കൊക്കെയ്ന്‍, മെത്താംഫെറ്റമിന്‍, ഒപിയം എന്നിവ ഉള്‍പ്പെടെയുള്ള വന്‍ തോതിലുള്ള ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
പ്രതികളില്‍ പലരും ഇന്ത്യന്‍ വംശജരായ ട്രക്ക് ഡ്രൈവര്‍മാരാണെന്നും അന്വേഷണ ഏജന്‍സികള്‍ അറിയിച്ചു.