ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വീസ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു ; പ്രവാസികള്‍ ആശങ്കയില്‍
സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബേണ്‍, പെര്‍ത്ത്, കാന്‍ബറ, അഡ്‌ലെയ്ഡ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ വംശജര്‍ ഇതിനകം തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം ഇന്ത്യന്‍ സേവനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന വിഎഫ്എസ് ഗ്ലോബല്‍ കേന്ദ്രങ്ങളിലൂടെയുള്ള അപേക്ഷ നടപടികളാണ് നിലവില്‍ നിര്‍ത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തെ നേരിട്ട് ബാധിക്കുന്ന സുപ്രധാന തീരുമാനമായി ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വീസ ,ഒസിഐ ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ ജൂലൈ 1 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.
രാജ്യത്തുടനീളം ഇന്ത്യന്‍ സേവനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന വിഎഫ്എസ് ഗ്ലോബല്‍ കേന്ദ്രങ്ങളിലൂടെയുള്ള അപേക്ഷ നടപടികളാണ് നിലവില്‍ നിര്‍ത്തിയിരിക്കുന്നത്.
ഈ തീരുമാനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള യാത്രകള്‍ ആസൂത്രണം ചെയ്തിരിക്കുന്നവര്‍ക്കും പാസ്‌പോര്‍ട്ട് പുതുക്കല്‍, പുതിയ പാസ്‌പോര്‍ട്ട് അപേക്ഷ, ഒസിഐ കാര്‍ഡ്, ജനന വിവാഹ രജിസ്‌ട്രേഷന്‍, അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ആവശ്യമായവര്‍ക്കും വലിയ പ്രതിസന്ധിയാണ് നേരിടേണ്ടിവരുന്നത്.
സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബേണ്‍, പെര്‍ത്ത്, കാന്‍ബറ, അഡ്‌ലെയ്ഡ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ വംശജര്‍ ഇതിനകം തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സ്‌കൂള്‍ അവധിക്കാലത്ത് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന കുടുംബങ്ങള്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്കായി രേഖകള്‍ പുതുക്കേണ്ടവര്‍ക്കും ഈ സേവന തടസം തിരിച്ചടിയായേക്കും.
അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ സഹായം ആവശ്യമുള്ളവര്‍ ഹൈ കമ്മിഷന്റെയും ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളുടേയും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പിന്തുടരണമെന്ന് അധികൃതര്‍ അറിയിച്ചു.