അമേരിക്കയില്‍ സ്‌കൈ ഡൈവിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന് ദാരുണാന്ത്യം
ഈക്കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മസാച്യുസെറ്റ്‌സിലെ ഓറഞ്ച് ടൗണിലുള്ള പ്രമുഖ സ്‌കൈ ഡൈവിങ് സ്ഥാപനമായ ജംപ്ടൗണ്‍ സ്‌കൈ ഡൈവിങ് നടത്തിയ സ്‌കൈ ഡൈവിങ്ങിനിടെ ആണ് അപകടം ഉണ്ടായത്.
ഉടന്‍തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അമേരിക്കയിലെ മസാച്യുസെറ്റ്‌സില്‍ സാഹസിക വിനോദമായ സ്‌കൈ ഡൈവിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന് ദാരുണാന്ത്യം. 28കാരനായ മണി ചന്ദ്ര തേജ ഗദ്ദാം ആണ് മരിച്ചത്. സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുക്കുന്നതിനിടെ 30 അടി താഴ്ചയിലേക്ക് വീണ് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഈക്കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മസാച്യുസെറ്റ്‌സിലെ ഓറഞ്ച് ടൗണിലുള്ള പ്രമുഖ സ്‌കൈ ഡൈവിങ് സ്ഥാപനമായ ജംപ്ടൗണ്‍ സ്‌കൈ ഡൈവിങ് നടത്തിയ സ്‌കൈ ഡൈവിങ്ങിനിടെ ആണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ മണിയെ അതോള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ലാന്‍ഡിങ്ങിനിടെ പെട്ടെന്നുണ്ടായ കാറ്റില്‍ പാരച്യൂട്ടിന് തടസ്സം നേരിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.
സംഭവത്തില്‍ മസാച്യുസെറ്റ്‌സ് സ്റ്റേറ്റ് പൊലീസ് ഡിറ്റക്ടീവും ക്രൈം സീന്‍ സര്‍വീസസും ഓറഞ്ച് പൊലീസും അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുവാവിന്റെ മരണത്തില്‍ അതീവ ദുഖമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ജംപ്ടൗണ്‍ സ്‌കൈ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അപ്രതീക്ഷിത കാലാവസ്ഥ പ്രതിഭാസമാണ് അപകടത്തിലേക്ക് നയിച്ചതെന്നും അവര്‍ അറിയിച്ചു.