പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കൂടി പുറപ്പെടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിതരണം തടസ്സപ്പെട്ട ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി കടന്നുപോകാൻ തയ്യാറെടുക്കുന്നു.
 

 ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിതരണം തടസ്സപ്പെട്ട ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി കടന്നുപോകാൻ തയ്യാറെടുക്കുന്നു. ഇന്ത്യൻ പതാകയുള്ള ഈ കപ്പലുകൾ ഉടൻ ഹോർമുസ് കടക്കുമെന്ന് കപ്പൽ ഗതാഗത വിവരങ്ങളും വ്യാപാര സ്രോതസ്സുകളെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെ പാചകവാതക ക്ഷാമം പരിഹരിക്കാൻ ഈ നീക്കം വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ.

‘പൈൻ ഗ്യാസും’ ‘ജഗ് വസന്തും’ യാത്ര തിരിക്കുന്നു

നിലവിൽ ഷാർജയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുന്ന പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ ടാങ്കറുകളാണ് കടലിടുക്ക് കടക്കാൻ ഒരുങ്ങുന്നത്. ശനിയാഴ്ചയോടെ ഈ കപ്പലുകൾ യാത്ര തിരിച്ചേക്കുമെന്നാണ് വിവരം. ഇതിൽ ‘ജഗ് വസന്ത്’ ഭാരത് പെട്രോളിയത്തിനും (BPCL) ‘പൈൻ ഗ്യാസ്’ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (IOC) വേണ്ടിയുള്ളതാണ്. നിലവിൽ 22 ഓളം ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടക്കാനാവാതെ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.