ഇന്ത്യ ഓസ്‌ട്രേലിയ ധാരണ ; ഒപ്പുവച്ചത് 18 കരാറുകള്‍

സിവില്‍ ആണവോര്‍ജം, സമുദ്ര സുരക്ഷ ,അപൂര്‍വ ധാതു എന്നീ മേഖലകളില്‍ കൈകോര്‍ക്കാന്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ധാരണയായി.

 

വിദ്യാഭ്യാസം ,സാംസ്‌കാരികം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ 18 കരാറുകളാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.

രാജ്യത്തെ സിവില്‍ ആണവ വൈദ്യുത പദ്ധതികള്‍ക്കാവശ്യമായ യുറേനിയം ഓസ്‌ട്രേലിയ ലഭ്യമാക്കും. ഇതുള്‍പ്പെടെ സിവില്‍ ആണവോര്‍ജം, സമുദ്ര സുരക്ഷ ,അപൂര്‍വ ധാതു എന്നീ മേഖലകളില്‍ കൈകോര്‍ക്കാന്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ധാരണയായി.
ഇന്ത്യ പസഫിക് മേഖലയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനു യോജിച്ചു പ്രവര്‍ത്തിക്കാനും പ്രധാനമന്ത്രി നരേ്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.
വിദ്യാഭ്യാസം ,സാംസ്‌കാരികം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ 18 കരാറുകളാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.