ശ്രീലങ്കയിലെ തമിഴ് വംശജർക്കുള്ള വിദ്യാഭ്യാസ സഹായം വർധിപ്പിച്ച് ഇന്ത്യ
കൊളംബോ: ശ്രീലങ്കയിലെ തമിഴ് വംശജർക്കുള്ള വിദ്യാഭ്യാസ സഹായം വർധിപ്പിച്ച് ഇന്ത്യ . 17.2 കോടി ഇന്ത്യൻ രൂപയുടെ സഹായമാണ് വർധിപ്പിച്ചത്. ശ്രീലങ്കയിലെ തോട്ടം മേഖലയിലെ ഇന്ത്യൻ വേരുകളുള്ള തമിഴ് വംശജരുടെ കുട്ടികൾക്ക് ഈ നേട്ടം പ്രയോജനപ്പെടും.
Oct 20, 2024, 22:17 IST

തോട്ടം മേഖലയിലെ ഒമ്പത് സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് തുക വിനിയോഗിക്കുക. ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമീഷണർ സന്തോഷ് ഝാ, ശ്രീലങ്കൻ വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി ജെ.എം. തിലക ജയസുന്ദര എന്നിവർ ഇതുസംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പിട്ടു.