എണ്ണ നല്‍കുന്നത് തുടരും, നിര്‍ത്തുന്നുവെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് റഷ്യ
'ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും നല്‍കുന്ന ഏക വിതരണക്കാര്‍ റഷ്യയല്ല, അക്കാര്യം ഞങ്ങള്‍ക്കു നന്നായി അറിയാം.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്നത് തുടരുമെന്നും ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യക്കു സ്വാതന്ത്ര്യമുണ്ടെന്നും റഷ്യ. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. എണ്ണ വാങ്ങുന്നത് നിര്‍ത്തുന്നതായി ഇന്ത്യയില്‍ നിന്ന് അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് റഷ്യയുടെ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്‌കോവ് പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തി പകരം യുഎസില്‍ നിന്ന് വാങ്ങാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തെക്കുറിച്ചുള്ള മാധ്യമപ്രവത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ക്രെംലിന്‍ വക്താവിന്റെ പ്രതികരണം.
'ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും നല്‍കുന്ന ഏക വിതരണക്കാര്‍ റഷ്യയല്ല, അക്കാര്യം ഞങ്ങള്‍ക്കു നന്നായി അറിയാം. ഇന്ത്യ എല്ലാക്കാലത്തും ഈ ഉല്‍പ്പന്നങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വാങ്ങിയിട്ടുണ്ട്. അതുകൊണ്ട്, ഇതില്‍ പുതുമയൊന്നും ഞങ്ങള്‍ കാണുന്നില്ല. എന്നാല്‍ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാണെന്നും അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയില്‍ സ്ഥിരത നിലനിര്‍ത്താന്‍ സഹായിക്കുമെന്നും ദിമിത്രി പെഷ്‌കോവ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നുവെന്നും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം തുടര്‍ന്നും വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.