മിസ് യൂണിവേഴ്‌സ് വേദിയില്‍ ഇന്ത്യയ്ക്ക് നിരാശ ; കെസിയ പുറത്തായി
അഴകും അറിവും ആത്മവിശ്വാസവും അളവുകോലാകുന്ന മത്സര വേദിയിലേക്ക് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു മലയാളികളും.
116 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്.
മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ കെസിയ ലിസ് മെജോ പുറത്ത്. അവസാന പന്ത്രണ്ടില്‍ കെസിയയ്ക്ക് ഇടംപിടിക്കാനായില്ല. കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോറിക്കോയിലാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്.
116 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്.
അഴകും അറിവും ആത്മവിശ്വാസവും അളവുകോലാകുന്ന മത്സര വേദിയിലേക്ക് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു മലയാളികളും.
ചരിത്രത്തിലാദ്യമായാണ് മലയാളി പെണ്‍കുട്ടി മിസ് യൂണിവേഴ്‌സ് വേദിയില്‍ മാറ്റുരച്ചത്. ഇന്ത്യന്‍ മത്സരാര്‍ത്ഥിയായ പത്തൊമ്പതുകാരി കെസിയ ലിസ് മെജോ ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. അബുദാബിയില്‍ ബിസിനസുകാരനായ ഹരിപ്പാട് മുട്ടം കിണറ്റുകരയില്‍ മെജോ എബ്രഹാമിന്റെയും പത്തനംതിട്ട കടമ്മനിട്ട സ്വദേശി സുജ മെജോയുടേയും മകളാണ്.
അബുദാബിയില്‍ വളര്‍ന്ന കെസിയ ബംഗളൂരു മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയാണ്. 2021 ലാണ് അവസാനമായി വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തിയത്. ഹര്‍നാസ് സന്ധുവിനായിരുന്നു കിരീടം.