യുഎന്‍ രക്ഷാസമിതി പുനസംഘടിപ്പിക്കണമെന്ന് ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

പലസ്തീന് പൂര്‍ണ്ണ യു എന്‍ അംഗത്വം നല്‍കണമെന്നും മൂന്ന് രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

 

മാറുന്ന കാലത്തിനനുസരിച്ച് സ്ഥിരം സമിതിയും രക്ഷാസമിതിയും പുനസംഘടിപ്പിക്കണമെന്നാണ് 3 രാജ്യങ്ങളും സംയുക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. 

ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി പുനസംഘടിപ്പിക്കാന്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും. മാറുന്ന കാലത്തിനനുസരിച്ച് സ്ഥിരം സമിതിയും രക്ഷാസമിതിയും പുനസംഘടിപ്പിക്കണമെന്നാണ് 3 രാജ്യങ്ങളും സംയുക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. 

പലസ്തീന് പൂര്‍ണ്ണ യു എന്‍ അംഗത്വം നല്‍കണമെന്നും മൂന്ന് രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഏകപക്ഷീയ താരിഫുകള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കാന്‍ മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തില്‍ ധാരണയായി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന താരിഫ് ഭീഷണികളെ നേരിടാന്‍ കൂടിയാണ് ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും കൂട്ടായി തീരുമാനിച്ചിരിക്കുന്നത്.