വിയറ്റ്‌നാമില്‍ 500ല്‍ 482 സീറ്റിലും കമ്യൂണിസ്റ്റ് പാര്‍ട്ടി

500 സീറ്റുകളില്‍ 482 എണ്ണത്തിലും വിജയിച്ചത് സിപിവി ആണ്. ബാക്കിയുള്ള 18 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

 

പാര്‍ലമെന്റിലെയും പ്രാദേശിക കൌണ്‍സിലെയും അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ മാര്‍ച്ച് 15നാണ് വോട്ടെടുപ്പ് നടന്നത്.

വിയറ്റ്‌നാമില്‍ ദേശീയ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് വിയറ്റ്‌നാം (സിപിവി) 97 ശതമാനം സീറ്റുകളിലും വിജയിച്ചു . 500 സീറ്റുകളില്‍ 482 എണ്ണത്തിലും വിജയിച്ചത് സിപിവി ആണ്. ബാക്കിയുള്ള 18 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

പാര്‍ലമെന്റിലെയും പ്രാദേശിക കൌണ്‍സിലെയും അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ മാര്‍ച്ച് 15നാണ് വോട്ടെടുപ്പ് നടന്നത്. 99 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. പുതിയ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം ഏപ്രില്‍ 6-ന് തുടങ്ങും. ഈ സമ്മേളനത്തില്‍ പ്രധാനമന്ത്രി, പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പുതിയ നേതാക്കളെ പാര്‍ലമെന്റ് അംഗങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കും.