ഇംറാൻ ഖാനെ നേത്രചികിത്സക്കായി ജയിലിൽ നിന്ന് ആശുപത്രിയിലെത്തിച്ചു

തടവിലുള്ള പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ നേത്രചികിത്സക്കായി ജയിലിൽ നിന്ന് ആശുപത്രിയിലെത്തിച്ചു. കുത്തിവെപ്പടക്കമുള്ള ചികിത്സക്കുശേഷം അദ്ദേഹത്തെ അഡിയാലയിലെ ജയിലിലേക്ക് മാറ്റി. ഇംറാന്റെ വലത് കണ്ണിലെ റെറ്റിനയിൽ കാഴ്ചയെ ബാധിക്കുന്ന രോഗം കണ്ടെത്തിയിരുന്നു. 
 

 ഇസ്‍ലാമാബാദ്: തടവിലുള്ള പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ നേത്രചികിത്സക്കായി ജയിലിൽ നിന്ന് ആശുപത്രിയിലെത്തിച്ചു. കുത്തിവെപ്പടക്കമുള്ള ചികിത്സക്കുശേഷം അദ്ദേഹത്തെ അഡിയാലയിലെ ജയിലിലേക്ക് മാറ്റി. ഇംറാന്റെ വലത് കണ്ണിലെ റെറ്റിനയിൽ കാഴ്ചയെ ബാധിക്കുന്ന രോഗം കണ്ടെത്തിയിരുന്നു. 

കുത്തിവെപ്പിന്റെ രണ്ടാം ഡോസിനായി പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് മുൻ പ്രധാനമന്ത്രിയെ എത്തിച്ചത്. ഹൃദയ പരിശോധനയും നടത്തി. ഫലം തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചു. തുടർനടപടികൾക്കുള്ള നിർദേശങ്ങളോടെ അദ്ദേഹത്തെ ഉച്ചയോടെ ഡിസ്ചാർജ് ചെയ്തു. ഇംറാൻ ഖാന്റെ കാഴ്ചയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി താരിഖ് ഫസൽ ചൗധരി പറഞ്ഞു.